ഗുരുവായൂർ: ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരവരവായി ആറു കോടി 46 ലക്ഷം രൂപ ലഭിച്ചു. മൂന്നു കിലോ സ്വർണവും 21കിലോ വെള്ളിയും ലഭിച്ചു. നിരോധിച്ച നോട്ടുകൾ ഇപ്പോഴും വന്നുകൊ ണ്ടിരിക്കുന്നുണ്ട്. ആയിരത്തിന്റെ 38 കറൻസിയും അഞ്ഞുറിന്റെ148 കറൻസിയുമാണ് ഭണ്ഡാരം എണ്ണിയപ്പോൾ ലഭിച്ചത്. എസ്.ബി.ഐ. കിഴക്കേ നടപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള ഇ- ഭണ്ഡാരം വഴി രണ്ടു ലക്ഷത്തോളം രൂപ വരവുണ്ട്.