ഒല്ലൂർ: പുത്തൂർ ഏഴാംകല്ലിൽ അമ്പിളിക്കുന്ന് കിണർ നിർമാണത്തിനെത്തിയ തൊഴിലാളി
ജോലിക്കിടെ കിണറ്റിൽ വീണു.
ചുറ്റുമതിലുണ്ടായിരുന്നില്ല. കുരിശുമൂല സ്വദേശി രമേശ് (53)നാണ് താഴെ വീണ് പാറയിൽത്തട്ടി തലയ്ക്ക് പരിക്കേറ്റത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവം. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ തൃശ്ശൂരിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയാണ് രക്ഷപ്പെടുത്തിയത്. സീനിയർ ഫയർ റെസ്ക്യു ഓഫീസർ കെ.എ. ജ്യോതികുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഫയർ ഓഫീസർ നവനീത് കണ്ണനാണ് വല, കയർ എന്നിവയുമായി കിണറ്റിലിറങ്ങിയത്. സുരക്ഷിതമായി പുറത്തെത്തിച്ചശേഷം ഇവരുടെ ആംബുലൻസിൽത്തന്നെയാണ് ജില്ല ആശുപത്രിയിലെത്തിച്ചത്.