ഒല്ലൂർ: ആനക്കല്ല് വട്ടമാവ് സ്റ്റോപ്പിന് സമീപം കാർ മറിഞ്ഞ് മൂന്ന് ഡോക്ടർമാർക്ക് പരിക്കേറ്റു. ജൂബിലി മിഷൻ ആശുപത്രിയിലെ ഹൗസ് സർജൻസി വിഭാഗത്തിലെ ഡോ. അശ്വിൻ (23), ഡോ. അനുഷ (28), ഡോ. ആര്യ (24) എന്നിവർക്കാണ് പരിക്കേറ്റത്.
ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇവർ ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിനു നേരെ മറ്റൊരു വാഹനം പാഞ്ഞുവരുന്നത് കണ്ട് അപകടം ഒഴിവാക്കാൻ കാർ ഇടതുഭാഗത്തേക്ക് വെട്ടിച്ചുമാറ്റുമ്പോഴാണ് മറിഞ്ഞത്. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കാർ ഉയർത്തി എല്ലാവരെയും രക്ഷപ്പെടുത്തി. ഒല്ലൂർ ആക്ട് പ്രവർത്തകരാണ് പരിക്കേറ്റവരെ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചത്.