പട്ടിക്കാട്: ദേശീയപാതയിൽ ചെമ്പൂത്രയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മലപുറം ചങ്ങരംകുളം സ്വദേശി പൂവക്കാട്ട് വീട്ടിൽ അക്ഷയ് (20), അനഘ (18) എന്നിവർക്കാണ് പരിക്കേറ്റത്.
അനഘയുടെ നില ഗുരുതരമായി തുടരുന്നു. ഇവരെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.20-ന് പാലക്കാട് ഭാഗത്തേയുള്ള പാതയിലാണ് അപകടമുണ്ടായത്. അയേൺ ക്രാഷ് ബാരിയറിൽ തട്ടി ബൈക്ക് മറിഞ്ഞതാണെ ന്നാണ് പ്രാഥമികവിവരം. ശബ്ദം കേട്ട് സമീപത്തെ വർ ക്ക്ഷോപ്പ് ജീവനക്കാർ ഓടി യെത്തുമ്പോൾ രണ്ടുപേരും റോഡിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് 100 മീറ്ററോളം ദൂരം മുന്നോട്ടുനീങ്ങി ഡിവൈഡറിൽ ഇടിച്ചുകിടക്കുന്ന നിലയിലായിരുന്നു. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിഭാഗം എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.