News One Thrissur

Thrissur

മഴ കുറഞ്ഞിട്ടും കോളിൽ വെള്ളം കുറഞ്ഞില്ല

അരിമ്പൂർ: മഴ കുറഞ്ഞിട്ടും കോൾപ്പാടത്തെ വെള്ളം കുറയാത്തത് കർഷകരെ പ്രതിസ
ന്ധിയിലാക്കുന്നു. കോൾപ്പാടങ്ങളിൽ ചണ്ടിയും കുളവാഴയും നിറഞ്ഞതും ഏനാമാക്കൽ റെഗുലേ റ്ററിന്റെ നിയന്ത്രണത്തിലെ പാളിച്ചകളുമാണ് വെള്ളക്കെട്ടിനിടയാക്കുന്നത്.

സെപ്റ്റംബറിൽ കൃഷിക്കായി വെള്ളം വറ്റിക്കേണ്ട കരുവന്നൂർ പുഴയുടെ വടക്കൻ മേഖലയിലെ പടവുകളിൽ നാലും അഞ്ചും അടി വെള്ളമാണ് ഇപ്പോഴുള്ളത്. പല പടവുകളിലും എൻജിൻ തറകൾ വെള്ളക്കെട്ടിലാണ്. അയ്യന്തോൾ കൃഷിഭവനു കീഴിലുള്ള ചേറ്റുപുഴ കോൾപ്പടവും അരിമ്പൂർ കൃഷിഭവനുകീഴിലുള്ള ചാലാടി പഴം കോപ്പടവിലും വെള്ളക്കെട്ടുണ്ട്. സെപ്റ്റംബർ ആദ്യവാരം കൃഷിയിറക്കിയ മേൽക്കരയിലെ 30 ഏക്കർ കൃഷി നശിച്ചു.

കൃഷിക്കായി വിത്ത് നനച്ച് മുളപ്പിച്ച ചാലാടി പടവിലും വെളുത്തൂരിലെ വില്ലുകുളം പടവിലും വിത്തിറക്കാനാവാതെ നശിച്ചതായി കർഷകർ പറയുന്നു. ഈ മാസം ആദ്യം കൃഷിയിറക്കിയ പുറത്തൂർ പടവിൽ പുത്തൻതോടിന്റെ ബണ്ട് കവിഞ്ഞ് വെള്ളമെത്തുകയാണ്. വെള്ളം കൂടിയതോടെ പെരുമ്പുഴ കനാൽ കവിഞ്ഞ് വാരിയം പടവിലേക്ക് ഒഴുകുകയാണ്. ഇവിടെയുള്ള പുള്ള് റോഡും ഇതേ തുടർന്ന് തകർന്നു. അടാട്ട് കൃഷിഭവന് കീഴിലുള്ള പടവുകളിൽ എൻജിൻ തറകൾ വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. മറ്റ് കോൾ പടവുകളെ അപേക്ഷിച്ച് താഴ്ന്ന പടവുകളാണ് ഇവിടം. വെള്ളം ഒഴുകിപ്പോകേണ്ട ഏനാമാക്കൽ ഫെയ്സ് കനാൽ ചേറ്റുപുഴ മുതൽ മണലൂർ താഴം

വരെ വയലറ്റ് നിറത്തിലുള്ള കരുവാലി ചണ്ടിയും കുളവാഴയും നിറഞ്ഞുകിടക്കുകയാണ്. ഇതു കാരണം പുത്തൻ കോൾപ്പടവിൽ നിന്ന് പമ്പിങ് നടത്താനാകാത്ത അവസ്ഥയാണ്. വെങ്കിടങ്ങ് കൃഷിഭവനു കീഴിലുള്ള വടക്കേ കോഞ്ചിറ പടവിലും വെള്ളക്കെട്ട് ഒഴിവായിട്ടില്ല. കിഴക്കേ കരിമ്പാടം, ഏലമുത, പൊണ്ണമുത പടവുകളുമായി ബന്ധപ്പെട്ട കനാലുകളിൽ ചണ്ടിയും കുളവാഴയും നിറഞ്ഞതോടെ പലയിടത്തും ബണ്ടു
കൾ തകർന്നതായി കാഞ്ഞാണി മേഖല കോൾപ്പടവ് ഭാരവാഹികൾ പറഞ്ഞു. ഫെയ്സ് കനാലി ലൂടെ കേച്ചേരി, വിയ്യൂർ, ചേറൂർ, തൃശ്ശൂർ, കണിമംഗലം, പുള്ള് ഭാഗത്തു നിന്നുള്ള കരവെള്ളം ഒഴുകി യെത്തുന്നുണ്ട്. ഏനാമാക്കലിൽ രണ്ട് ഷട്ടറുകൾ മാത്രമാണ് തുറന്നിട്ടുള്ളത്. ചണ്ടിയും കുളവാഴയും മാറ്റാൻ മൈനർ ഇറിഗേഷൻ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. റെഗുലേറ്ററിലെ കൂടുതൽ ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കിവിട്ടാൽ ഒക്ടോബറിലെങ്കിലും കൃഷിയിറക്കാനാകുമെന്ന് കർഷകർ പറയുന്നു.

Related posts

ചേർപ്പ് മേഖലയിൽ രാത്രി ഭൂമി കുലുക്കം: സംഭവം രാത്രി പതിനൊന്നരയോടെ

Sudheer K

സ്മാർട്ട് അംഗൻവാടിക്ക് തറക്കല്ലിട്ടു

Sudheer K

വെങ്കിടങ്ങിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 25,000 രൂപ കവർന്നു

Sudheer K

Leave a Comment

error: Content is protected !!