തളിക്കുളം: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. തളിക്കുളം തമ്പാൻകടവ് മുല്ലക്കര പരേതനായ ചെറുകണ്ഠന്റെ മകൻ ശശി (53) ആണ് മരിച്ചത്. ഒരു മാസം മുമ്പ് കൈതക്കലിൽ വെച്ചായിരുന്നു അപകടം. കാലിൽ ചതവുണ്ടായിരുന്നു. വൃക്കയിലേക്കും പഴുപ്പ് കയറി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു മരണം.
അമ്മ: പരേതയായ അമ്മിണി, ഭാര്യ:ഗിരിജ, മക്കൾ: അശ്വതി