ചാഴൂർ: ചാഴുർ പഞ്ചായത്തിൽ സിപിഐഎം പ്രതിനിധി കെ.എസ്. മോഹൻദാസും, താന്ന്യത്ത് സിപിഐ പ്രതിനിധി ശുഭ സുരേഷും പ്രസിഡന്റുമാരായി ചുമതലയേറ്റു. എൽഡിഎഫ് ധാരണ പ്രകാരം ചാഴൂരിൽ മുൻ പ്രസിഡന്റ് കെ.വി. ഇന്ദുലാൽ രാജി വെച്ച ഒഴിവിലേക്കും, താന്ന്യത്ത് മുൻ പ്രസിഡന്റ് രതി അനിൽകുമാർ രാജി വെച്ച ഒഴിവിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ചാഴൂരിൽ എൽഡിഎഫിന് 15 ഉം, യുഡിഎഫിന് 3 ഉം ആണ് കക്ഷിനില. താന്ന്യത്ത് എൽഡിഎഫിന് 16 ഉം, യുഡിഎഫിന് 2 ഉം അംഗങ്ങളാണുള്ളത്. രണ്ടിടത്തും മത്സരമില്ലാതെയാണ് പ്രസിഡന്റുമാർ തെരഞ്ഞെടുക്കപ്പെട്ടത്.