കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ അഴീക്കോട് ബ്രാഞ്ചിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 60 പവനോളം വരുന്ന സ്വർണാഭരണങ്ങൾ ആണ് കാണാതായത്. കഴിമ്പ്രം സ്വദേശിയായ ഇടപാടുകാരി ഇന്ന് രാവിലെ ബാങ്കിലെത്തി ലോക്കർ തുറന്നപ്പോഴാണ് സ്വർണ്ണം കാണാതായ വിവരം അറിയുന്നത്. ഇവിടത്തെ ലോക്കറിൽ വർഷങ്ങളായി സൂക്ഷിച്ചു പോന്നിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.