ഗുരുവായൂർ: സ്വകാര്യബസിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയയാളെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കുണ്ടന്നൂർ മേക്കാട്ടുകുളം വിൻസെന്റി (48)നെയാണ് എസ്ഐ കെ.പി. ജയപ്രദീപ് അറസ്റ്റ് ചെയ്തത്. ബുധനാഴ്‌ച്ച രാവിലെ അരിയന്നുരിൽവെച്ചായിരുന്നു സംഭവം.കുന്നംകുളത്ത് നിന്ന് ആളൂർ വഴി ഗുരുവായൂരിലേക്ക് വരുകയായിരുന്നു ബസ്. നല്ലതിരക്കുണ്ടായിരുന്നു. കുറേനേരമായി ശല്യപ്പെടുത്തൽ തുടർന്നപ്പോൾ വിദ്യാർഥിനിയും കൂ ട്ടുകാരികളും ബഹളം വെച്ചു. ഇതോടെ വിൻസെന്റ് ഇറങ്ങിയോടി. യാത്രക്കാർ പിന്തുടർന്ന് അയാളെ കൈയോടെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
next post