കുതിരാൻ: ഇരട്ടക്കുഴൽ തുരകത്തിനു സമീപത്ത് ടൂറിസ്റ്റുബസ് കോൺക്രീറ്റ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം. പടിഞ്ഞാറേ തുരങ്കമുഖത്തിനു സമീപം വെച്ചായിരുന്നു അപകടം. കൊച്ചി നേവൽ ബേസിലെ ഉദ്യോഗസ്ഥരുമായി പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല.