കൊടകര: ഒന്നരമാസം മുമ്പ് കൊടകര മേൽപ്പാലത്തിനടിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. പെരിഞ്ഞനം പഞ്ചാരവളവ് ദേശത്ത് കറുത്തവീട്ടിൽ അശ്വിൻ (22) ആണ് അറസ്റ്റിലായത്. സംഭവ ദിവസം രണ്ടാംപ്രതി മിതുൽഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഓടി രക്ഷപ്പെട്ട അശ്വിൻ ഒളിവിലായിരുന്നുവെന്നും, കയ്പമംഗലത്തുനിന്നാണ് അറസ്റ്റ് ചെയ്തതെന്നും കൊടകര പോലീസ് പറഞ്ഞു.
previous post
next post