തൃശ്ശൂർ: തിരുവോണം ബമ്പർ ഭാഗ്യക്കുറി വിൽപ്പനയിൽ തൃശ്ശൂർ ജില്ല രണ്ടാമതെത്തി. ജില്ലാ ഓഫീസിൽ 5,94,450 ടിക്കറ്റുകളും, ഇരിങ്ങാലക്കുട സബ് ഓഫീസിൽ 1,89,400 ടിക്കറ്റുകളും, ഗുരുവായൂർ സബ് ഓഫീസിൽ 1,75,620 ടിക്കറ്റുകളുമാണ് വിറ്റത്. ജില്ലയിൽ ആകെ 9,59,470 ടിക്കറ്റുകൾ വിറ്റതായി ജില്ല ഭാഗ്യക്കുറി ഓഫീസർ അറിയിച്ചു.