മാള: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുന്നിലേക്കു വീണ മരക്കൊമ്പിൽ തട്ടി മറിഞ്ഞ് സ്ത്രീക്ക് ഗുരുതര പരിക്ക്. ആളൂർ ചെമ്പോത്തുപറമ്പിൽ ബീന (46) യ്ക്കാണ് പരിക്കേറ്റത്. കറുകുറ്റി അപ്പോളോ ആശുപത്രി യിൽ ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിലാണിവർ.
കൊടകര – കൃഷ്ണൻകോട്ട സംസ്ഥാന പാതയിൽ ആളൂർ പഞ്ചായത്തിലെ താഴേക്കാട്ട് ബുധനാഴ്ച എട്ടേകാലോടെയാണ് അപകടം. പാതി ഉണങ്ങിയ മരക്കൊമ്പാണ് റോഡിലേക്ക് വീണത്. ബീന ബൈക്കിൽ നിന്ന് തെറിച്ചുവീണു. കെ.എസ്.ഇ.ബി. ജീവനക്കാരനായ ഭർത്താവ് സാദിഖിനൊപ്പം കാരൂരിലുള്ള മകളുടെ വീട്ടിലേക്കു പോകുകയായിരുന്നു ഇവർ. ഭർത്താവ് ജോലിക്കുപോകുമ്പോൾ ഗർഭിണിയായ മകളുടെ വീട്ടിലേക്ക് ഇവർ ഒരുമിച്ചാണ് എല്ലാ ദിവസവും പോകാറുള്ളത്. ആളൂർ എസ്ഐ പി.വി. അരിസ്റ്റോട്ടിൽ, പൊതുമരാമത്തുവകുപ്പ് അസി. എൻജിനീയർ കെ.എസ്. ശ്യാമ എന്നിവർ അപകടസ്ഥലത്തെത്തി.