തൃശ്ശൂർ: പട്ടിക്കാട് ദേശീയപാതയിൽ ചുവന്നമണ്ണ് സെന്ററിൽ സ്കോർപിയോ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പാവറട്ടി സ്വദേശി വിളക്കാട്ടുപാടം മുട്ടത്ത് ദേവസി മകൻ സിജോ (45) ആണ് മരിച്ചത്.
തൃശ്ശൂരിൽ പ്രവർത്തിക്കുന്ന വാട്ടർടാങ്ക് നിർമ്മാണ കമ്പനിയായ സെൻസർ സ്ഥാപനത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു. ജോലിയുടെ ഭാഗമായിട്ടാണ് അദ്ദേഹം ചുവന്ന മണ്ണിലേക്ക് വന്നിരുന്നത്. കേരള കോൺഗ്രസ് ജില്ല നിർവാഹക സമിതി അംഗവും, കേരള കർഷക യൂണിയൻ ജില്ല ജനറൽ സെക്രട്ടറിയുമാണ്. പാവറട്ടി തീർത്ഥ കേന്ദ്രം വടക്കുഭാഗം ആഘോഷ കമ്മിറ്റി സെക്രട്ടറിയായിരുന്നു. പീച്ചി പോലീസ് മേൽ നടപടികൾ സ്വീകരികരിച്ചു. സംസ്കാര കർമ്മം പിന്നീട്. ഭാര്യ: ടെസി (അധ്യാപിക സെന്റ് ജോസഫ്. സിഎംഐ പബ്ലിക് സ്കൂൾ പാവറട്ടി)മക്കൾ:ഡിയോൺ (വിദ്യാർത്ഥി), ദിയ റോസ് (വിദ്യാർത്ഥി)
(തിരുവങ്കിടം മുട്ടത്ത് കുടുംബാംഗം)