News One Thrissur

Thrissur

സാധനം വാങ്ങാൻ കടയിലെത്തിയ എട്ട് വയസുള്ള പെൺകുട്ടിയോട് ക്രൂരത, 65 കാരനായ കടയുടമക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി

തൃശൂര്‍: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്ന എട്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ 65 കാരന് ജീവപര്യന്തവും കൂടാതെ 40 വര്‍ഷം തടവും 150000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം ചിറ്റഞ്ഞൂര്‍ ആലത്തൂര്‍ കോടത്തൂര്‍ വീട്ടില്‍ രവീന്ദ്രൻ (65) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2021 ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നപ്പോഴാണ് രവീന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയത്. പീഡനത്തിനിരയായ അതിജീവതയുടെ മൊഴി കുന്നംകുളം പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന എന്‍.എ. അനൂപിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായിരുന്ന അനീഷ്. വി. കോരയായിരുന്നു. 21

സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പോക്‌സോ കുറ്റത്തിന് 40 വര്‍ഷം തടവും പട്ടികജാതി അക്രമ നിരോധന വകുപ്പുകളില്‍ ജീവപര്യന്തവുമാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, അനുഷ, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ വനിത സിവില്‍ പൊലീസ് ഓഫീസര്‍ രമ്യ, സിവില്‍ പൊലീസ് ഓഫീസര്‍ വിപിന്‍ ചന്ദ്രനും പ്രവര്‍ത്തിച്ചിരുന്നു.

Related posts

പനി മരണങ്ങൾ കൂടുന്നു; തൃശ്ശൂരിൽ പനി ബാധിച്ച് രണ്ട് മരണം

Sudheer K

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എറണാകുളത്തും തൃശൂരും ഇഡി റെയ്ഡ്

Sudheer K

കാർഷിക ക്ലിനിക്കും കൃഷിഭവനും തുറന്ന് പ്രവർത്തിക്കാത്തതിൽ കോൺഗ്രസ്സ് പ്രതിഷേധം.

Sudheer K

Leave a Comment

error: Content is protected !!