തൃശൂർ: ഷൊർണുർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ പാർളിക്കാട് പത്താംകല്ലിൽ ഇന്ന് കെഎസ് ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം നടന്നു. നിയന്ത്രണം വിട്ട ബസ് പാതയോരത്തെ പറമ്പിലേക്ക് ഇടിച്ച് കയറി. കാറിന്റെ മുന്നവശം ഭാഗീകമായി തകർന്നു. അപകടത്തിൽ ആർക്കും തന്നെ പരിക്കില്ല. തൃശൂർ ഭാഗത്തു നിന്ന് വരികയായിരുന്ന കാറും ദേശമംഗലം – തൃശൂർ റൂട്ടിൽ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസും ആണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ബസിൽ യാത്ര ചെയ്തിരുന്നവർ വേറെ ഒരു ബസിൽ യാത്ര തുടർന്നു.