കയ്പ്പമംഗലം: കയ്പ്പമംഗലത്ത് വാഹനാപകടം, ബൈക്ക് യാത്രികൻ മരിച്ചു. അറവുശാലയ്ക്ക് സമീപം ദേശീയപാതയിൽ ജീപ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്ത് കാർ ഇടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ മലപ്പുറം മാധവനാട് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ സംഗീത് (25) ആണ് മരിച്ചത്. ഉടൻതന്നെ 108 ആംബുലൻസിൽ കൊടുങ്ങല്ലൂരിലെ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു അപകടം.