കുന്നംകുളം: പട്ടാമ്പി റോഡിലെ കേരള വസ്ത്രാലയത്തിൽ മോഷണം, അഞ്ച് ലക്ഷം രൂപ കവർന്നു. തിങ്കളാഴ്ച വസ്ത്രാലയം തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാർ മോഷണവിവരം അറിയുന്നത്. ഞായറാഴ്ച രാത്രി പത്തോടെയാണ് സ്ഥാപനം അടച്ചത്. മൂന്നാം നിലയിൽ എസി സ്ഥാപിച്ചിരുന്ന ഭാഗം തകർത്താണ് മോഷ്ടാവ് അകത്തു കടന്നതെന്നാണ് പോലീസ് നിഗമനം. രണ്ടാംനിലയിൽ സാധനങ്ങൾ വാരിവലിച്ചിട്ട
നിലയിലായിരുന്നു. താഴത്തെ നിലയിൽ പണം സൂക്ഷിക്കുന്ന കൗണ്ടറുകളും തകർത്തിരുന്നു. കുന്നംകുളം പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ
ശേഖരിച്ചു. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽനിന്ന് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസിന് ലഭിച്ചിട്ടുണ്ട്. എസ്എച്ച്ഒ യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ പ്രതിക്കായുള്ള അന്വേഷണം തുടങ്ങി. സമീപത്തെ രണ്ടു കടകളിലും മോഷണശ്രമം നടന്നിട്ടുണ്ട്.