പുന്നയൂർക്കുളം: വടക്കേക്കാട്, പുന്നയൂർക്കുളം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പരൂർ പടവ് പാടശേഖരങ്ങളിൽ ഇത്തവണ മുണ്ടകനും, പുഞ്ചയും ഒരേ കാലയളവിൽ കൃഷിയിറക്കും. 900 ഏക്കറോളം വരുന്ന പാടശേഖരങ്ങളിൽ മുണ്ടകൻ കൃഷിക്കുള്ള ഞാറുകൾ തയ്യാറായിക്കഴിഞ്ഞു.
ഈ മാസം അവസാനം മുതൽ പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങളും തുടങ്ങും. കാലവസ്ഥാ വ്യതിയാനവും പടവിൽ നടക്കുന്ന നിർമാണ പ്രവൃത്തികളും കണക്കിലെടുത്താണ് ഇത്തവണ പുഞ്ച നേ രത്തെയാക്കിയത്. സാധാരണ ഒക്ടോബർ-നവംബറിൽ തുടങ്ങാറുള്ള കൃഷിക്ക് ഇത്തവണ സെപ്റ്റംബർ ആദ്യവാരം തന്നെ യോഗം ചേർന്ന് പ്രാരംഭനടപടികൾ ആരംഭിച്ചു. കാലവസ്ഥ വ്യത്യാസം കാര്യമായി വന്നിട്ടില്ലെങ്കിൽ മുണ്ടകന്റെ നടീൽ കഴിഞ്ഞാൽ ഉടനെത്തന്നെ പുഞ്ചയുടെ നടീലും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ആദ്യമായാണ് പടവിൽ ഇത്രയും കുറഞ്ഞ
കാലയളവിനുള്ളിൽ രണ്ട് ഘട്ടങ്ങളിലുള്ള കൃഷി നടത്തുന്നത്. 50 ഏക്കറോളമാണ് ഇത്തവണ മുണ്ടകൻ ചെയ്യുന്നത്. ഇതിൽ നാലേക്കർ തരിശ്ശാണ്. 800 ഏക്കറോളം പുഞ്ചകൃഷിയിറക്കും.140 ദിവസം മൂപ്പുള്ള ഉമ വിത്താണ് മുണ്ടകനായി ഇറക്കിയിട്ടുള്ളത്. അടുത്ത ആഴ്ചകളിൽ പമ്പിങ് ആരംഭിക്കും.ബണ്ട് വികസനത്തിന്റെ ഭാഗമായി കൂടുതൽ പ്രവർത്തന ശേഷിയുള്ള സബ്മേഴ്സബിൾ പമ്പ് സെറ്റുകൾ വാങ്ങുകയും, കൃഷി ഉപകരങ്ങളും, വാഹനങ്ങ ഇറക്കുന്നതിനായി മോട്ടറുകൾ, 600 മീറ്റർ ബണ്ട് വികസനം തുടങ്ങിയവ നടപ്പിലാക്കുകയും ചെയ്തിരുന്നു. വികസനപ്ര വർത്തനങ്ങൾ ഇത്തവണ കൃഷിക്ക് വേഗം കൂട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.