News One Thrissur

Thrissur

ഇഡി സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു

തൃശൂർ: ഇഡി സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ പൂർണമായും പരിശോധിച്ചുവെന്ന് അയ്യന്തോൾ ബാങ്ക് പ്രസിഡൻ്റ് എൻ രവീന്ദ്രനാഥൻ. ഇഡി വന്നത് പരിഭ്രാന്തി പരത്തിക്കൊണ്ടായിരുന്നു. സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചു. പിന്നീട് അക്കൗണ്ട് വിവരങ്ങൾ പൂർണമായും പരിശോധിച്ചുവെന്നും എൻ രവീന്ദ്രനാഥൻ പറഞ്ഞു. അയ്യന്തോൾ ബാങ്കിൽ ഇന്നലെ തുടങ്ങിയ പരിശോധന അവസാനിച്ചു പുലർച്ചെയാണ് ഇഡി സംഘം മടങ്ങിയത്. ഒരു കസ്റ്റമർ ഒറ്റ ദിവസം 25 തവണ പണം അടച്ചാൽ ബാങ്കിന് ഒന്നും ചെയ്യാൻ സാധിക്കില്ല. പല ആളുകൾ ആയിരിക്കും

ഒരു ദിവസം പണം അടച്ചിട്ടുണ്ടാവുക. സതീശൻ ബാങ്കിനെ ദുരുപയോഗം ചെയ്തു കാണാം എന്നും പ്രസിഡന്റ്‌ പറഞ്ഞു. നിക്ഷേപകർക്കിടയിൽ ആശങ്ക വേണ്ട. ഏത് കസ്റ്റമർ വന്നാലും അത്യാവശ്യമുള്ള പണം നൽകാൻ സാധിക്കുമെന്നും എൻ. രവീന്ദ്രനാഥൻ പറഞ്ഞു. സതീശൻ പരിചയപെടുത്തിയ വായ്പ്പാ ഇടപാട് നടന്നതായും ഇഡി കണ്ടെത്തി. മണലൂർ സ്വദേശിയായ ദത്തു ആളുടെ വയ്പ്പാ ഇടപാടിലാണ് സതീശന്റെ ഇടപെടൽ കണ്ടെത്തിയത്. കൂടുതൽ ആളുകൾ സതീശൻ മുഖേന വന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും ഇഡിക്ക് കൈമാറിയതായി പ്രസിഡന്റ് അറിയിച്ചു.

Related posts

കടപ്പുറം – മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘo ഇടതു മുന്നണി നിലനിർത്തി

Sudheer K

മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം ഗവ. മെഡിക്കൽ കോളേജിൽ യൂറോളജി ചികിത്സ ആരംഭിച്ചു

Husain P M

ഗുരുവായൂരിൽ ഭണ്ഡാരവരവ് ആറു കോടി

Husain P M

Leave a Comment

error: Content is protected !!