News One Thrissur

Thrissur

പ്രണയം നടിച്ചുള്ള പീഡന വിവരം പുറത്തറിഞ്ഞത് സ്കൂളിലെ കൗണ്‍സിലിങിനിടയില്‍; യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കടങ്ങോട് തെക്കുമുറി മാനംപുള്ളി വീട്ടില്‍ ശ്രീജിത്തിനെയാണ് എരുമപ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ റിജിന്‍. കെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

എറണാകുളം ജില്ലയിലെ താമസക്കാരിയായ 14 വയസുകാരിയെയാണ് ശ്രീജിത്ത് പീഡിപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും കുടുംബവും കടങ്ങോട് പ്രദേശത്ത് താമസിച്ചു വരികയായിരുന്നു. പ്രണയം നടിച്ച് കുട്ടിയെ വശത്താക്കിയ ഇയാള്‍ വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്താണ് സ്വന്തം വീട്ടിലേക്ക്

വിളിച്ചു വരുത്തി പീഡിപ്പിച്ചത്. ഇരയായ കുട്ടി വീട്ടുകാരോടൊപ്പം ഇപ്പോള്‍ എറണാകുളം ജില്ലയിലാണ് താമസിക്കുന്നത്. പഠിക്കുന്ന സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടയില്‍ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതിയെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്ഐ കെ. അനുദാസ്, പോലീസ് ഓഫീസര്‍മാരായ കെ. സഗുണ്‍, സജീവന്‍, മുഹമ്മദ് സ്വാലിഹ്, ജയ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു

Related posts

കോൺഗ്രസും ബിജെപിയും എതിർത്തു; നവകേരള സദസ്സിന് ഫണ്ട് അനുവദിക്കാനാവാതെ നാട്ടികയിലെ സിപിഎം പഞ്ചായത്ത്‌ ഭരണസമിതി, ഫണ്ട് അനുവദിക്കാൻ തടസമില്ലെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്

Sudheer K

അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഗാന്ധി ജയന്തി ദിനാചരണം

Husain P M

പുത്തൂരിലേക്ക് പക്ഷിമൃഗാധികള്‍; ആറ് മന്ത്രിമാര്‍, രണ്ട് ഘോഷയാത്രകള്‍, വന്‍ആഘോഷമാക്കാന്‍ തീരുമാനം

Sudheer K

Leave a Comment

error: Content is protected !!