മതിലകം: പതിനാറ്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പുതുമനപ്പറമ്പ് പുറത്തിരി നബിൻ (25)നെയാണ് മതിലകം എസ്എച്ച്ഒ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് വിദ്യാർത്ഥിനി പീഡനവിവരം അറിയിച്ചത്. മതിലകം എസ്ഐ രമ്യ കാർത്തികേയൻ, ഗ്രേഡ് സീനിയർ സിപിഒ പ്രജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.