പാവറട്ടി: പാവറട്ടി പഞ്ചായത്ത് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഭരണസമിതിയെ തെറ്റിദ്ധരിപ്പിച്ച് തീരുമാനം എടുപ്പിച്ചതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് വാർഡ് അംഗം വിമല സേതുമാധവൻ വിജിലൻസിന് പരാതി നൽകി. ഈ മാസം നാലിന് നടന്ന ഭരണസമിതി യോഗത്തിലാണ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് അജൻഡയിൽ തീരുമാനം എടുപ്പിച്ചതെന്ന് വിജിലൻസിന് നൽകിയ പരാതിയിൽ പറയുന്നു. തീരുമാനത്തിൽ വിമല വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മേയ് മാസത്തിൽ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോൾ പൂർത്തീകരിച്ചിരുന്ന ഇന്റീരിയൽ ജോലികൾ തന്നെയാണ് എസ്റ്റിമേറ്റായി
ഉൾപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. കെട്ടിടത്തിന്റെ പേരിൽ വലിയ തോതിൽ പണപ്പിരിവ് നടത്തിയ കാര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ഫോൺ മുഖേന അറിയിച്ചിരുന്ന കാര്യവും പരാതിയിലുണ്ട്. സ്പോൺസർഷിപ്പ് വഴിയാണ് കെട്ടിടത്തിലേക്ക് ഫർണിച്ചറുകൾ, എ.സി., കസേരകൾ തുടങ്ങിയവ വാങ്ങുന്നതെന്നാ ണ് പ്രസിഡൻറും സെക്രട്ടറി യും പറഞ്ഞിരുന്നത്. എന്നാൽ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിയുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൂ ടുതലായി ഒന്നും നടക്കാതിരുന്നിട്ടും 15 ലക്ഷം രൂപയാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നതെന്നും ഈ മാസം നടന്ന യോഗത്തിലെടുത്ത തീരുമാനം വലിയതോതിലുള്ള അഴിമതിയാണെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.