തൃപ്രയാർ: ശ്രീരാമക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ ആറേകാൽ പവൻ തൂക്കമുള്ള സ്വർണമാല കവർന്നു. ക്ഷേത്രത്തിലെ ഗോശാലകൃഷ്ണന്റെ ക്ഷേത്രനടയിൽ ഞായറാഴ്ച രാവിലെ 9.15-നായിരുന്നു സംഭവം. നാട്ടിക ബീച്ച് കടത്തുകടവിൽ മന്മഥന്റെ ഭാര്യ രാധ(61)യുടെ ആഭരണമാണ് നഷ്ടമായത്. ക്ഷേത്രത്തിൽ നിന്ന് ലഭി
ച്ച സിസിടിവി ദൃശ്യങ്ങളിൽ മോഷണം കൃത്യമായി പതിഞ്ഞിട്ടുണ്ട്. തിരക്കുള്ള സമയത്ത് ക്ഷേത്രനടയിൽ തൊഴുതുനിന്നിരുന്ന രാധയുടെ സ്വർണമാല സെറ്റുമുണ്ട് ധരിച്ച സ്ത്രീ പ്ലയർ ഉപയോഗിച്ച് മുറിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ, അപ്പോൾ മാല തട്ടിയെടുക്കാൻ കഴിഞ്ഞില്ല. ക്ഷേത്രം പ്രദക്ഷിണം കഴിഞ്ഞ് രാധ വീണ്ടും നടയിലെത്തിയപ്പോൾ ചുരിദാർ ധരിച്ച് മറ്റൊരു സ്ത്രീ കൈകൊണ്ട് മറയുണ്ടാക്കിയ സമയത്ത് മാല വലിച്ചെടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. വലപ്പാട് പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യ ങ്ങൾ ശേഖരിച്ചു. രാധയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.