അരിമ്പൂർ : തമിഴ്നാട് സ്വദേശിമായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എൻ. ഐ. ദേവസ്സിക്കുട്ടി റോഡിൽ താമസിക്കുന്ന തമിഴ്നാട് കടലൂർ സ്വദേശി ആദിത്യൻ (41) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ട്. തമിഴ് നാട്ടിൽ നിന്നും ആദ്യത്യൻ്റെ ബന്ധുക്കൾ നാട്ടിലെത്തിയിട്ടുണ്ട്. വീട്ടിൽ ആദിത്യൻ തനിച്ചാണ് താമസിച്ചിരുന്നത്. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തി. പോസ്റ്റ് മാർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.