News One Thrissur

Thrissur

തളിക്കുളത്ത് കടലിൽ ചൂണ്ടയിട്ട യുവാക്കൾക്ക് ലഭിച്ചത് 80 കിലോ തൂക്കമുള്ള ഭീമൻ തിരണ്ടി.

വാടാനപ്പള്ളി : ചെറുമത്സ്യങ്ങളെ പ്രതീക്ഷിച്ച് കടലിൽ ചൂണ്ടയിട്ടു, കുടുംങ്ങിയത് ഭീമൻ പുള്ളി തിരണ്ടി. തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലോരത്ത് നിന്ന് ചൂണ്ടയിട്ട് മത്സ്യം പിടിച്ചിരുന്ന സുഹൃത്തുക്കളായ അശ്വിൻ, വിഷ്ണു, ജിതിൻ എന്നിവരുടെ ചൂണ്ടയിലാണ് ഭീമൻ തിരണ്ടി പെട്ടത്.

ഒഴിവു ദിവസം നോക്കിയാണ് മൂവ്വരും ഞായറാഴ്ച രാവിലെ ചൂണ്ടയുമായി തമ്പാൻകടവ് ബീച്ചിൽ എത്തിയത്. കടലോരത്ത് നിന്നാണ് ചൂണ്ടയിട്ടത്. ചെറു മീനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മത്സ്യം ചൂണ്ടയിൽ കൊത്തിയത്.

തുടർന്ന് ചൂണ്ട വലിച്ചിട്ടും മത്സ്യം കരയിലേക്ക് എത്തിക്കാൻ പ്രയാസപ്പെട്ടു. തുടർന്ന് മൂന്നുപേരും വളരെ പാടുപെട്ട് വളരെ നേരത്തിന് ശേഷം മത്സ്യത്തെ വലിച്ച് കരക്ക് കയറ്റിയപ്പോഴാണ് പുള്ളി തിരണ്ടിയാണെന്ന് മനസിലായത് . 80 കിലോയോളം തൂക്കമുണ്ട്. തുടർന്ന് ചേറ്റുവ ഹാർബറിൽ കൊണ്ടുപോയി 6000 രൂപക്ക് വിൽപ്പന നടത്തി. ഒഴിവു ദിവസം കടലിൽ ചൂണ്ടയിടാൻ യുവാക്കളുടെ തിരക്കാണ്.

Related posts

തൃശൂരിന് അനുവദിച്ച 100 ഇലക്ട്രിക് ബസുകളിൽ 25 എണ്ണം ഉടൻ എത്തും

Sudheer K

മണലൂരിൽ യുഡിഎഫ് പദയാത്ര

Sudheer K

ഗുരുവായൂരിൽ പ്രസവിച്ച് പത്താം ദിവസം യുവതി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!