തൃശൂർ: കാട്ടകാമ്പാൽ ചിറയ്ക്കലിൽ സ്കൂൾ വാൻ ശരീരത്തിലൂടെ കയറിയിറങ്ങി നാലു വയസുകാരിയ്ക്ക് ഗുരുതര പരുക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ചിറയ്ക്കൽ മേലെയിൽ വീട്ടിൽ ജംഷാദിന്റെ മകൾ റിസ ഫാത്തിമയ്ക്കാണ് ഗുരുതര പരുക്കേറ്റത്. കാട്ടകാമ്പാൽ ചിറക്കലിൽ ചിറളയം ബിസി എൽപി സ്കൂളിലെ വിദ്യാർഥിയാണ്. വാനിൽ നിന്ന് ഇറങ്ങിയ ഉടനെ കുട്ടി വാഹനത്തിനടിയിലേയ്ക്ക് വീണു. ദേഹത്തു കൂടെ വാഹനം കയറിയിറങ്ങി. ഗുരുതര പരുക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും, പിന്നീട് വിദഗ്ദ ചികിത്സയ്ക്കയി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
previous post