അന്തിക്കാട്: അയ്യപ്പ സേമാസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന 12മത് അഖില കേരള ശാസ്താംപാട്ട് മഹോത്സവവും പുരസ്കാര സമർപ്പണവും സെപ്റ്റംബർ 17 ഉച്ചക്ക് 1.30 ന് അന്തിക്കാട് യുഎഇ ഹാളിൽ നടക്കും. കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും ചടങ്ങിൽ പെരിങ്ങോട്ടുകര ദേവസ്ഥാനം മകര ജ്യോതി സുവർണ്ണ മുദ്ര പുരസ്കാരമായ ഒരു പവൻ ജയകുമാർ ചെമ്പൂത്രക്ക് സമ്മാനിക്കും. ആറ്റു പറമ്പത്ത് നാരായണൻ നായർ സ്മാരക ഗുരു ശ്രേഷ്ഠ പുരസ്കാരം എടുക്കളത്തൂർ ഭാസ്കരനും
ശരണകീർത്തി പുരസ്കാരങ്ങൾ അനിൽ തളിക്കുളം, നെടുമ്പാൾ നന്ദനൻ, കെ.കെ. ശിവദാസൻ, നന്ദൻ ആലപ്പാട്, യു. നാരായണൻകുട്ടി ,വേണുഗോപാൽ മേത്തല എന്നിവക്കും അയ്യപ്പ ജ്യോതി പുരസ്കാരങ്ങൾ അദ്വൈത് ബിനീഷിനും, അക്ഷിത് ബിനീഷിനും സമ്മാനിക്കുമെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ശസ്താംപാട്ട് മഹോത്സവം ഡോ. ഉണ്ണി ദാമോദരൻ ഉദ്ഘാടനം ചെയ്യും. ഇ. രമേശൻ അധ്യക്ഷത വഹിക്കും. വിവിധ പുരസ്കാര വിതരണം പഴങ്ങാപറമ്പ് നന്ദൻ നമ്പൂതിരി നിർവഹിക്കുമെന്ന് ഭാരവാഹികളായ അന്തിക്കാട് പത്മനാഭൻ, ഇ. രമേശൻ എന്നിവർ അറിയിച്ചു.