മതിലകം: മതിലകത്ത് ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്നു. ഓണച്ചമ്മാവ് അടിപറമ്പിൽ ഭദ്രകാളി ഭുവനേശ്വരി ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങളാണ് കവർന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. ക്ഷേത്രത്തിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകർത്താണ് അകത്ത് കടന്നിട്ടുള്ളത്. ഓഫീസിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് ആണ് ഭണ്ഡാരങ്ങൾ തുറന്നത്. വിഷ്ണുമായ ക്ഷേത്രത്തിന്റെ ശ്രീകോവിൽ
തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. വിഗ്രഹത്തിൽ സ്വർണമാല ഉണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിന് അകത്തെ മേശ വലിപ്പ് തുറന്നിട്ടുണ്ട്. ഇന്ന് രാവിലെ ക്ഷേത്രം ഭാരവാഹിയായ സതീഷ് തിരി വാക്കാൻ എത്തിയപ്പോൾ ആണ് മോക്ഷണ വിവരം അറിയുന്നത്. ഏകദേശം ഇരുപതിനായിരത്തോളം രൂപ രണ്ടു ഭണ്ഡാരങ്ങളിലും കൂടി ഉണ്ടായിരുന്നു എന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. മതിലകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.