പെരുമ്പിലാവ്: കെഎസ്ആർടിസി ബസ്സും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർക്ക് നിസാര പരിക്കേറ്റു. അപകടത്തിൽ യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ബസിനു മുന്നിലേക്ക് എതിരെ വന്നിരുന്ന വാൻ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പെരുമ്പിലാവ് പോറവൂർ റോഡിന് സമീപം ആണ്
അപകടം നടന്നത്. ബസ് ഡ്രൈവറുടെയും വാൻ ഡ്രൈവറുടെയും കാലിനാണ് പരിക്കേറ്റത്. ഇവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ – കൊടുങ്ങടല്ലുർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് സ്ഥലത്തെ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.