News One Thrissur

Thrissur

കുടുംബ വഴക്കിനെ തുടർന്ന് മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്; ശേഷം ആത്മഹത്യ ശ്രമം

തൃശൂര്‍: ചിറക്കേക്കോട് മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ജോജിയുടെ പിതാവ് ജോണ്‍സന്‍ (58) ആണ് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. പൊള്ളലേറ്റ മൂന്നു പേരെയും കൊച്ചിയിലെ സ്വകാര്യ

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്. ഇവരെ തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്‍സനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ജോണ്‍സന്‍ മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സന്‍. ലോറി ഡ്രൈവറാണ് മകന്‍ ജോജി.

Related posts

കയ്പമംഗലത്ത് പെട്ടിക്കടയില്‍ മോഷണം

Sudheer K

തൃശ്ശൂരിൽ ചില്ലറ നൽകാത്തതിനെ തുടർന്ന് യുവതിയെയും മകളെയും കണ്ടക്ടർ സ്വകാര്യ ബസില്‍നിന്നും ഇറക്കിവിട്ടു

Sudheer K

തൃശ്ശൂരിൽ വിദ്യാഭാസവകുപ്പ് ഉദ്യോഗസ്ഥരെ സ്കൂൾ മാനേജർ തടഞ്ഞു വെച്ചു; പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

Sudheer K

Leave a Comment

error: Content is protected !!