വാടാനപ്പള്ളി: യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൃത്തല്ലൂര്‍ ഏഴാംകല്ല് പടിഞ്ഞാറ് തണ്ടാശ്ശേരി അർജുനന്റെ മകൻ അനൂപ്(39) ആണ് മരിച്ചത്. സ്വര്‍ണപ്പണിക്കാരനായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ അനൂപിനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
അമ്മ: ശോഭന, ഭാര്യ: ശരണ്യ, മക്കള്‍: ആദിത്യന്‍, കാശിനാഥ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍ നടക്കും
previous post