തളിക്കുളം: വലപ്പാട് ഉപജില്ലാതല ഗെയിംസ് മത്സരങ്ങൾ രാഹുൽ.വി.രാജ് ഉദ്ഘാടനം ചെയ്തു. വലപ്പാട് എഇഒ സി.വി. സജീവ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വികസന സമിതി ജന.കൺവീനർ ടി.വി. വിനോദ്, തളിക്കുളം ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക കെ.വി. ഫാത്തിമ, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഇ.എസ്. ശ്രീലേഖ, വിഎച്ച്എസ്സി പ്രിൻസിപ്പൽ പി.പി. ഷിജി എന്നിവർ സംസാരിച്ചു. വലപ്പാട് ഉപജില്ലാ സ്പോർട്സ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി കെ.ജെ. പ്രേംകുമാർ സ്വാഗതവും, എസ്ഡിഎസ്ജിഎ ഫുട്ബോൾ കൺവീനർ ബിജു ആന്റണി നന്ദിയും പറഞ്ഞു.