ചേർപ്പ് : ചെവ്വൂരിൽ പോലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിൽ കുമാർ (38) നാണ് വെട്ടേറ്റത്. വെട്ടേറ്റ സുനിൽ കുമാറിനെ കുർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുനിലിനെ കൂടാതെ രണ്ട് പൊലീസുകാർക്ക് നേരെയും
ആക്രമണമുണ്ടായി. ചൊവ്വാഴ്ച വൈകീട്ട് ഏഴേമുക്കാലോടെയായിരുന്നു സംഭവം. കഞ്ചാവ് കൊലപാതകം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയായ ചൊവ്വൂർ മഹാലക്ഷ്മി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മാളിയേക്കൽ ജിനോ ജോസ് (26) ആണ് പോലീസുക്കാരനെ ആക്രമിച്ചത്.
പൊലീസുകാരനെ ആക്രമിച്ചതിന് ശേഷം ഇയാൾ കാറിൽ രക്ഷപ്പെട്ടു. പിന്നീട് പൊലീസ് ചൊവ്വൂർ അഞ്ചങ്ങാടിയിൽ നിന്ന് കാർ പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുവായ ചൊവ്വൂർ കുന്നത്തുപറമ്പിൽ വിൽസൺ മകൻ വിബിൻ (24) ആത്മഹത്യ ചെയ്തിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ഇവരുടെവീട്ടിൽ തർക്കം ഉണ്ടാകുകയും ഇത് അന്വേഷിക്കാനെത്തിയതായിരുന്നു രാത്രി പൊലീസ്. ചോദ്യം ചെയ്യലിനിടയിൽ ജിനു ജോസ് വടിവാൾ എടുത്ത് സി.പി. ഒ സുനിലിനെ വെട്ടുകയായിരുന്നു.
ഉടനെ പോലീസ് സംഘം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിഞ്ഞാലക്കുട ഡി വൈ എസ് ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പ്രതിക്കായി തിരച്ചിൽ നടത്തുകയാണ്.