അന്തിക്കാട്: ദി അന്തിക്കാട് സ് യു.എ.ഇ.അസോസിയേഷൻ കുടുംബ സംഗമം ദി അന്തിക്കാട്സ് ഹാളിൽ സിനിമ സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം നിർവഹിച്ചു. സംഘടന കൺവീനർ ജിനേഷ് മുത്തേടത്ത് അധ്യക്ഷത വഹിച്ചു.1960 കളിലെ സിനിമ സംവിധയകനും നടനുമായ ടി.കെ. വാസുദേവൻ മുഖ്യാതിഥിയായി. സി.ആർ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി മനോജ് മേനോത്ത് പറമ്പിൽ, വൈസ് പ്രസിഡൻ്റ് സജിത്ത് ഷൺമുഖൻ, ജോയിന്റ് കൺവീനർമാരായ രാജീവ് സുകുമാരൻ, യതീന്ദ്രൻ. ടി.ബി, വേണു കൂനത്ത്, ജലജ് സോമൻ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
next post