News One Thrissur

Thrissur

ലഹരി മാഫിയകളുടെ ആക്രമണത്തിൽ എസ്.എഫ്.ഐ അരിമ്പൂർ ലോക്കൽ സെക്രട്ടറി അനന്തകൃഷ്ണന് പരുക്കേറ്റു

അരിമ്പൂർ: ലഹരി മാഫിയകളുടെ ആക്രമണത്തിൽ എസ്.എഫ്.ഐ. അരിമ്പൂർ ലോക്കൽ സെക്രട്ടറി അനന്തകൃഷ്ണന് പരുക്കേറ്റു. കത്തി ഉപയോഗിച്ചാണ് അനന്തകൃഷ്ണനെ ആക്രമിച്ചത്.

കത്തികൊണ്ട് കഴുത്തിൽ കുത്താനാണ് അക്രമി ശ്രമിച്ചത്. അനന്ത കൃഷ്ണൻ ഒഴിഞ്ഞു മാറിയതോടെ കത്തികൊണ്ട് ഷർട്ട് കീറി ഷോൽഡറിൽ മുറിവേറ്റു. തലനാരിഴക്കാണ് കൊലപാതക ശ്രമത്തിൽ നിന്നും അനന്തകൃഷ്ണൻ രക്ഷപെട്ടത്.

മനക്കൊടി കുന്നുംപുറത്ത് വച്ചായിരുന്നു ആക്രമണം. വെളുത്തൂർ, മനക്കൊടി, കോൾ പാടശേഖരങ്ങളും മോട്ടോർ പുരകളും കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള ലഹരി മാഫിയകളുടെ വിളയാട്ടമാണ് നടക്കുന്നതെന്നും ഇതിനെ ചോദ്യം ചെയ്തതിൽ പ്രകോപിതരായാണ് മാഫിയ സംഘം എസ്.എഫ്.ഐ ലോക്കൽ സെക്രട്ടറിയെ ആക്രമിച്ചതെന്നും പരാതിയിൽ പറയുന്നു.

പരാതിയെ തുടർന്ന് അന്തിക്കാട് പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രകടനം നടത്തി. നമ്പോർക്കാവ് ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് വിളക്കുമാടത്ത് സമാപിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക് ട്രഷറർ സി.ജി സജീഷ് ഉദ്ഘാടനം ചെയ്തു. പി.എസ് മിഥുൻ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ നോർത്ത് മേഖല സെക്രട്ടറി പി.എസ് മിഥുൻ,എസ്.എഫ്. ഐ ഏരിയ സെക്രട്ടറി കെ. കൃഷ്ണപ്രസാദ്, ഡി.വൈ.എഫ്.ഐ സൗത്ത് മേഖല ട്രഷറർ വിപിൻ അരിമ്പൂർ, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അതുൽ കൃഷ്ണ മുല്ലശ്ശേരി,യദു കൃഷ്ണ, സി.എസ് സുമേഷ്, കെ.എൻ വിഷ്ണു പ്രസാദ് എന്നിവർ സംസാരിച്ചു.

Related posts

താക്കോൽ എടുക്കാൻ കിണറ്റിൽ ഇറങ്ങി; തിരിച്ചുകയറാനാകാതെ കുടുങ്ങി

Sudheer K

ബൈക്കിലെത്തി സ്ത്രീയെ ആക്രമിച്ച് മാല കവർന്നയാൾ പിടിയിൽ

Sudheer K

ചളിങ്ങാട് മദ്യ ലഹരിയിൽ അഴിഞ്ഞാട്ടം; ബാർബർ ഷാപ്പ് അടിച്ചു തകർത്തു

admin

Leave a Comment

error: Content is protected !!