തൃശ്ശൂർ: നായ്ക്കൂട്ടില്‍ ഒളിപ്പിച്ച 18 ഗ്രാം എംഡിഎംഎ എക്സെെസ് കണ്ടെടുത്തു. ഒളരി ശിവരാമപുരം കോളനി സ്വദേശി ഷൈനോറാൻസിന്റെ വീട്ടുമുറ്റത്തെ നായ്ക്കൂട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ പുറകിലാണ് നായ്ക്കൂട് സജ്ജീകരിച്ചിരുന്നത്. ഷെെനോറാന്‍സിനായുള്ള അന്വേഷണം തൃശ്ശൂര്‍ റേയ്ഞ്ച് എക്സെെസ് ഊര്‍ജ്ജിതമാക്കി