ഏങ്ങണ്ടിയൂർ: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വിഭജിക്കപ്പെടുന്ന ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ 1, 2, 3, 4,16 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും, ചേറ്റുവ ജി.എം.യു.പി സ്കൂളിലേക്കും, മദ്രസയിലേക്കും, പഞ്ചായത്ത് കുടുംമ്പാരോഗ്യ കേന്ദ്രത്തിലേക്കും, ജുമാ അത്ത് പള്ളിയിലേക്കും, വാളക്കായി ശ്രീ സുബ്രമണ്ണ്യ ക്ഷേത്രത്തിലേക്കും, പഞ്ചായത്ത് പൊതു ശ്മശാനത്തിലേക്കും കിലോമീറ്റർ വളഞ്ഞു പോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ ചേറ്റുവ ജി.എം. യു.പി. സ്കൂളിനടുത്ത് അടിപ്പാതയോ, നടപ്പാതയോ നിർമിക്കണമെന്നാവശ്യപ്പട്ട് ചേറ്റുവ നാഷണൽ ഹൈവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചേറ്റുവയിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ
സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ ചേറ്റുവ മഹല്ല് ഖത്തീബ് സലീം ഫൈസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പറും, ആക്ഷൻ കൗൺസിൽ ചെയർമാനുമായ സുമയ്യ സിദ്ധീക്ക് അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ ജനറൽ കൺവീനർ ചെയർമാൻ എസ്.എ. നജീബ് ബാബു, ചേറ്റുവ ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് വി.പി. അബ്ദുൽ ലത്തീഫ് ഹാജി, ചാവക്കാട് താലൂക്ക് വികസന സമിതി അംഗം ഇർഷാദ്. കെ ചേറ്റുവ, പഞ്ചായത്തംഗങ്ങളായ പ്രീത സജീവ്, ചെമ്പൻ ബാബു, ഓമന സുബ്രമണ്ണ്യൻ , വിവിധ സംഘടനയ ഭാരവാഹികളായ പി.എം. മുഹമ്മദ് റാഫി, എം.എ. സീബു, കെ.പി.ആർ. പ്രതീപ് , നൗഷാദ് കൊട്ടിലിങ്ങൽ, പി.എം. ഇബ്രാഹീം, പി.എം. മഖ്സൂദ്, ബഷീർ ചേറ്റുവ, പി.കെ. ത്വയിബ് , ഫാറൂക്ക്
യാറത്തിങ്കൽ, എൻ.എച്ച്. ഷാഹുൽ, എം. ഇ. നൗഷാദ്, പി.എം. സജാദ്, ബി.എം.ടി. റൗഫ് എന്നിവർ പ്രസംഗിച്ചു. ആക്ഷൻ കൗൺസിലിന്റെ നിവേദനത്തെ തുടർന്ന് ടി.എൻ. പ്രതാപൻ എം.പി, കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി, നാഷണൽ ഹൈവേ അതോറിറ്റി, പ്രൊജക്ട് ഡയറക്ടർ എന്നിവർക്ക് നൽകിയ നിവേദനത്തിന്റെ കോപ്പി ആക്ഷൻ കൗൺസിൽ കൺവീനർ എസ്.എ. നജീബ് ബാബുവിന് എം.പി പ്രതിനിധി ഇർഷാദ്. കെ ചേറ്റുവ കൈമാറി.