തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ജയിൽ ചാടി. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജ് ആണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ജയിൽ ചാടിയത്. നിരവധി മോഷണക്കേസിലെ പ്രതിയാണ്. പൂന്തോട്ടം നനയ്ക്കാൻ തടവുകാരെ പുറത്ത് ഇറക്കിയ സമയത്താണ് ഉദ്യോഗസ്ഥരും സഹതടവുകാരും കാണാതെ ഇയാൾ ജയിൽ ചാടിയത്. ഗോവിന്ദ് രാജിനായുള്ള അന്വേഷണം വിയ്യൂർ പോലീസ് ഊർജ്ജിതമാക്കി.