News One Thrissur

Thrissur

മതിലകം പുന്നക്കബസാറില്‍ വാഹനാപകടം: യുാവാവ് മരിച്ചു

മതിലകം: ദേശീയപാതയില്‍ മതിലകം പുന്നക്കബസാറിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എസ്.എന്‍.പുരം പനങ്ങാട് പോഴങ്കാവ് സ്വദേശി മുല്ലങ്ങത്ത് വിജയന്റെ മകന്‍ അജയ് (24) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടേകാലോടെ പുന്നക്കബസാര്‍ പള്ളിക്ക് മുന്നിലായിരുന്നു അപകടം. അജയ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പറയുന്നു. മൂന്ന് ബൈക്കുകളിലായി

പോവുകയായിരുന്ന സുഹൃത്തുക്കളില്‍ ഒരാളുടെ ബൈക്കാണ് അപകടത്തില്‍പെട്ടത്. ബൈക്കുകളും ലോറിയും തെക്ക് ഭാഗത്തേക്ക് പോവുകയായിരുന്നു. ഇടിച്ച ലോറി നിര്‍ത്താതെ പോയ ലോറി പിന്നീട് മതിലകം പോലീസ് കണ്ടെത്തി. അജയ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. തലയിലൂടെ വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു. ചെന്ത്രാപ്പിന്നിയിലെ മിറാക്കിൾ ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related posts

മണ്ണുത്തി പട്ടിക്കാട് മേൽപ്പാതയിൽ കാർ അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

Sudheer K

എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ ജപമാല മാസാചരണം സമാപനം

Sudheer K

കുന്നംകുളം താലൂക്ക് ആശുപത്രിയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു; പ്രതികൾ ഓടി രക്ഷപ്പെട്ടു

Husain P M

Leave a Comment

error: Content is protected !!