News One Thrissur

Thrissur

കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കന്യകാ മറിയത്തിന്റെ ജനന തിരുനാൾ

കാഞ്ഞാണി: കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളിന് ഭക്തജനപ്രവാഹം. രാവിലെ 6 നുള്ള വി. കുർബാനക്ക് വികാരി ഫാ.ജോസ് ചാലയ്ക്കൽ കാർമ്മീകനായി. വൈകീട്ട് 5.30ന് നടന്ന ആഘോഷമായ തിരുന്നാൾ തിരുകർമ്മത്തിന് ഫാ. ഡെന്നി

ചിറയത്ത് മുഖ്യകാർമ്മികനായി. ഫാ.ഫ്രാൻസീസ് വാഴപ്പിള്ളി സന്ദേശം നൽകി. തിരുന്നാളിനോടനുബന്ധിച്ച് ലദീഞ്ഞ്, നോവേന, രൂപം എഴുന്നുള്ളിച്ചുവയ്ക്കൽ, ജപമാല പ്രദക്ഷിണം, ഊട്ടു നേർച്ച, വർണ്ണമഴ എന്നിവയുണ്ടായി. വികാരി ഫാ.ജോസ് ചാലക്കൽ, അസി. വികാരി ഫാ. മിഥുൻ ചുങ്കത്ത്, സാബു മാളിയേക്കൽ, ആന്റണി വടക്കേത്തല, ജോസഫ്. ടി.എൽ, വിൽസൺ പള്ളിക്കുന്നത്ത്, അരുൺ ആന്റണി എന്നിവർ നേതൃത്വം നൽകി.

Related posts

ആക്രി പറക്കാനെന്ന വ്യാജേനെ എത്തി ക്ഷേത്രത്തിലെ വിളക്കുകൾ മോഷ്ടിച്ചയാൾ പിടിയിൽ

Sudheer K

പുത്തൻപീടിക കാരുണ്യ വെൽഫെയർ പാലിയേറ്റീവ് രോഗീ ബന്ധു സംഗമം

Sudheer K

തൃശൂരിൽ വീണ്ടും വെടിമരുന്ന് ശേഖരം പിടികൂടി: 40 കിലോഗ്രാം വെടിമരുന്ന്, 500 ഗുണ്ട്, ആയിരക്കണക്കിന് ഓലപ്പടക്കം എന്നിവ പിടിച്ചെടുത്തു

Sudheer K

Leave a Comment

error: Content is protected !!