പാവറട്ടി: സാന്ത്വന സ്പർശം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ലോക ഫിസിയോതെറാപ്പി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി നടന്ന സംഗമം പാവറട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എം.എം. റജീന ഉദ്‌ഘാടനം ചെയ്തു. എൻ.പി. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി മുഖ്യാതിഥിയായി. ഫിസിയോ തെറാപ്പിസ്റ്റുകളായ ആന്റോ ലിജോ, അക്ഷയ് എന്നിവരെ സംഗമത്തിൽ ആദരിച്ചു. എ.വി. മുഹമ്മദുണ്ണി, ആർ.വി. അഹ്‌മദ്, ഇ.പി. ജോസഫ് എന്നിവർ സംസാരിച്ചു.