കാഞ്ഞാണി: തൃശ്ശൂർ വെസ്റ്റ് സബ് ജില്ലാ റെസ്ലിങ്ങ് ചാമ്പ്യൻഷിപ്പിൽ കാരമുക്ക് എസ്.എൻ.ജി.എസ്.എച്ച്.എസ് ചാമ്പ്യൻമാരായി. എസ്.എൻ.ജി.എസ്. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ മണലൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഷോയ് നാരായണൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷൈൻ വാസ് അധ്യക്ഷനായി. പ്രസൂൺ മാസ്റ്റർ, സ്കൂൾ മാനേജർ ടി.വി. സുഗതൻ, പ്രിൻസിപ്പൽ പ്രീത. പി. രവീന്ദ്രൻ, എച്ച്.എം ജയന്തി. എൻ. മേനോൻ എന്നിവർ ആശംസകൾ നേർന്നു. ഷൈനൻ മാസ്റ്റർ നന്ദി പറഞ്ഞു.