പെരിങ്ങോട്ടുകര: താന്ന്യം നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പെരിങ്ങോട്ടുകരനാലും കൂടിയ സെന്ററിൽ ആഹ്ളാദപ്രകടനം നടത്തി. പെരിങ്ങോട്ടുകര ജാനകി കോംപ്ലക്സ് പരിസരത്തു നിന്ന് ആരംഭിച്ച ആഹ്ളാദ പ്രകടനം
നാലും കൂടിയ സെന്ററിൽ അവസാനിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു കോൺഗ്രസ് നേതാക്കളായ വി.കെ. പ്രദീപ്, രാമൻ നമ്പൂതിരി, നിസ്സാർ കുമ്മം കണ്ടത്ത്, ശ്രീഭ രതീഷ്, ഷിബിത സലീഷ്, ഉക്രു പുലിക്കോട്ടിൽ, പ്രമോദ് കണിമംഗലത്ത്, ശിവജി കൈപ്പുള്ളി, ഹരിദാസ് ചെമ്മാപ്പിള്ളി, റിജു കണക്കന്തറ, രേണുക റിജു എന്നിവർ നേതൃത്വം നൽകി.