News One Thrissur

Thrissur

മുഖം മിനുക്കി കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസ്

കൊടുങ്ങല്ലൂർ: മുഖം മിനുക്കി ഡിവൈഎസ്പി ഓഫീസ്, ഒപ്പം നന്മയുടെ കരുതലുമായി ബുക്ക് ബാങ്കും ഒരുങ്ങി. വി.ആർ. സുനിൽകുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 31 ലക്ഷത്തിഇരുപത്തിനായിരം രൂപ ചെലവഴിച്ചാണ് ഡിവൈഎസ്പി ഓഫീസ് നവീകരിച്ചിട്ടുള്ളത്. സ്വകാര്യഓഫീസുകളെ വെല്ലുന്ന രീതിയിലാണ് ഡിവൈഎസ്പി ഓഫീസ് മോടിപിടിപ്പിച്ചിട്ടുള്ളത്. പഴയ കെട്ടിടത്തിനോട് ചേർന്ന് പുതിയ ഭാഗം നിർമിച്ചതോടെ ഓഫീസിലെ സ്ഥല പരിമിതിക്ക് പരിഹാരമായി. എസ് ഐ മരുൾപ്പടെ ഉള്ളവർക്ക് ഇരിപ്പിടം ഉൾപ്പടെ ഉള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡിവൈഎസ്പിയുടെ കാബിൻ തന്നെയാണ് ഓഫീസിന്റെ ശ്രദ്ധാകേന്ദ്രം. അഥിതികൾക്കുള്ള ഇരിപ്പിടങ്ങൾ ഉൾപ്പടെ മികച്ച സൗകര്യങ്ങളാണ് സചീകരിച്ചിട്ടുള്ളത്. കെട്ടിട നവീകരണത്തോടൊപ്പം നിർധനരായ വിദ്യാർത്ഥികൾക്ക് ഉള്ള

പഠനോപകരണങ്ങൾ നൽകുന്ന ബുക്ക് ബാങ്ക് എന്ന പദ്ധതിയും ഇവിടെ ആരംഭിക്കുന്നുണ്ട്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഏതാനും വർഷങ്ങൾക്ക് മുൻപ് അത്യാധുനിക രീതിയിൽ മോടിപിടിപ്പിച്ചിരുന്നു. അപ്പോഴും ഡിവൈഎസ്പി ഓഫീസ് പഴയ രീതിയിൽ തുടരുകയായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ വി.ആർ. സുനിൽകുമാർ എംഎൽഎ നവീകരിച്ച ഓഫീസ് ഉദ്ഘടാനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷത വഹിക്കും. തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം ബുക്ക് ബാങ്ക് ഉദ്ഘടാനം ചെയ്യും. റൂറൽ എസ് പി ഐശ്വര്യ ഡോങ്‌റെ, നഗരസഭ പ്രതിപക്ഷ നേതാവ് ടി. എസ്. സജീവൻ, കൗൺസിലർമാരായ ഇ.എസ്. സുമേഷ്, വി.എം. ജോണി, ഡിവൈഎസ്പി സലീഷ്. എൻ. ശങ്കരൻ എന്നിവർ സംസാരിക്കും.

Related posts

കാറുകൾ കൂട്ടിയിടിച്ച് 5പേർക്ക് പരിക്ക് 

Sudheer K

ആഴ്ചകളോളം ഭക്ഷണവും വെള്ളവും നൽകിയില്ല; ചെമ്മാപ്പിള്ളിയിലെ നായ്‌വളർത്തുകേന്ദ്രത്തിൽ അഞ്ച് നായ്ക്കൾ ചത്തു

Husain P M

പൊന്നാനി ആശുപത്രിയിൽ ഗർഭിണിക്ക് ഗ്രൂപ്പ് മാറ്റി രക്തം കയറ്റി; യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

Sudheer K

Leave a Comment

error: Content is protected !!