ചാവക്കാട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം പട്ടിക്കാട് കീഴാറ്റൂർ ചെമ്മങ്കോട്ടു വീട്ടിൽ മുഹമ്മദ് അബുതാഹിർ (29) നെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിപിൻ കെ.വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു. സബ് ഇൻസ്പെക്ടർമാരായ സെസിൽ കൃസ്ത്യൻ രാജ്, സി.പി.ഒ. മാരായ സന്ദീപ്, നൗഫൽ, മെൽവിൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
previous post
next post