അന്തിക്കാട്: 13 അംഗ സംഘം വീട് കയറി ആക്രമിച്ച കേസിൽ 4 പേരെ കൂടി അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി. അന്തിക്കാട് കെ.കെ. മേനോൻ ഷെഡിന് സമീപം കൊടൈക്കനാൽ റോഡിൽ താമസിക്കുന്ന കരുവത്ത് ബോസിന്റെ വീട്ടിൽ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.
വീഡിയോ കാണാം………
13 അംഗ സംഘം വീട്ടിൽ കയറി നടത്തിയ അക്രമത്തിൽ ഗൃഹനാഥനടക്കം 7 പേർക്ക് പരിക്കേറ്റിരുന്നു. അന്തിക്കാട് സ്വദേശി പൊയ്യാറ അനുരാഗ് (25), പുത്തൻപീടിക സ്വദേശികളായ പള്ളത്തി രാഗേഷ് (24), പുളിക്കൽ യദുകൃഷ്ണൻ (26), തളിക്കുളം സ്വദേശി ഇടയ്ക്കാട്ടിൽ അക്ബർ (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.