ചാവക്കാട്: കടപ്പുറം – മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലേക്ക് നടന്ന ഭരണ സമിതി തിരെഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥികളെ എതിരില്ലാതെ തിരെഞ്ഞെടുത്തു. പുതിയ ഭരണ സമിതിയിലേക്ക് കെ.എം. അലി, കരിമ്പൻ സന്തോഷ്, എ.എ. ശിവദാസൻ, കുഞ്ഞാമ്പി നാരായണൻ, ചക്കര വിശ്വനാഥൻ, വടക്കൻ വിബീഷ്, വസന്ത വേണു, പ്രസന്ന വിശ്വനാഥൻ, നസീമ അയ്യൂബ് എന്നിവരെയാണ് തിരെഞ്ഞെടുത്തത്. മത്സ്യ തൊഴിലാളി ഫെഡറേഷൻ (CITU )സംസ്ഥാന കമ്മിറ്റി അംഗം കെ.എം. അലിയെ പ്ര സിഡന്റായും തിരെഞ്ഞെടുത്തു. ഇലക്ട്രൽ ഓഫീസറായി മറിയാമ്മയും (FDO, ചാവക്കാട് ), റിട്ടേണിങ് ഓഫീസർ നിഷാൽ. കെ.ബിയും (സീനിയർ കോപ്പറേറ്റീവ് ഇൻസ്‌പെക്ടർ, ചാവക്കാട്.) തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.