പാവറട്ടി: പാവറട്ടി പഞ്ചായത്തിൽ വ്യാഴാഴ്ച നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പിന്തുണയോടു കൂടി മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി എം.എം. റെജീന എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിയായി ആരെ നിർത്തണമെന്ന് കോൺഗ്രസിൽ അഭിപ്രായ ഭിന്നത വന്നതിനെ തുടർന്നാണ് യുഡിഎഫ് ഇലക്ഷനിൽ നിന്നും വിട്ടുനിന്നത്. വിമല സേതുമാധവന് പകരം പന്ത്രണ്ടാം വാർഡ് മെമ്പർ സുനിതാ രാജുവിനെ നിർത്തണമെന്ന്
കോൺഗ്രസിലെ ഒരു വിഭാഗം ശക്തമായി വാദിച്ചു. ഒരു വിധത്തിലും ഒത്തു തീർപ്പ് ആവാത്തതിന് തുടർന്ന് യുഡിഎഫ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു. യുഡിഎഫ് നിൽക്കുന്നില്ലെങ്കിൽ ഞങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് എസ്ഡിപിഐയും തീരുമാനിച്ചു. വോട്ടെടുപ്പിന് എത്തിയ ബിജെപി പ്രതിനിധി ആർക്കും വോട്ട് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു വിട്ടു നിന്നതോടെ എൽഡിഎഫ് പിന്തുണയോടു കൂടി സ്വതന്ത്ര സ്ഥാനാർത്ഥി എം.എം. റെജീന പാവർട്ടി പഞ്ചായത്ത് പ്രസിഡണ്ടായി ഇന്ന് സ്ഥാനം ഏറ്റെടുത്തു. പിഡബ്ളിയുഡി ചാവക്കാട് റോഡ്സ് വിഭാഗം എഎക്സി കെ.വി. മാലിനി വരണാധികാരിയായി.