തൃശ്ശൂർ: കൂർക്കഞ്ചേരിയിൽ നിന്ന് കാണാതായ കുട്ടികളെ മുംബൈയിൽ കണ്ടെത്തി. സാമൂഹ്യ പ്രവർത്തകനാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. മുംബൈയിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു കണ്ടെത്തുമ്പോൾ കുട്ടികൾ.
ട്രെയിൻ മാർഗ്ഗമാണ് ഇവർ മുംബൈയിൽ
എത്തിയത്. കുട്ടികളുടെ ബന്ധുക്കൾ സിറ്റി പോലീസ് കമ്മീഷണറുമായി ബന്ധപ്പെട്ടു. കുട്ടികളെ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ പൊലീസ്. മുംബൈ റെയിൽവെ സ്റ്റേഷന് അടുത്തുള്ള പനവേലിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
ഇന്നലെയാണ് ജെപിഇഎച്ച്എസ്എസിൽ 9-ാം ക്ലാസ്സിൽ പഠിക്കുന്ന മൂന്നു കുട്ടികളെ കാണാതായത്. മൂവരും സുഹൃത്തുക്കളാണ്. കുട്ടികൾ വീട്ടുകാരുമായി വീഡിയോ കോൾ വഴി സംസാരിച്ചു.